മോഡിക്ക് ജയലളിതയുടെ പിന്തുണ

single-img
14 May 2014

Jayaഎന്‍ഡിഎയുമായി സഖ്യത്തിലേര്‍പ്പെടാന്‍ താത്പര്യം പ്രകടിപ്പിച്ച് ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ രംഗത്ത്. മോഡി പ്രധാനമന്ത്രിയായാല്‍ എന്‍ഡിഎയുമായി സഖ്യമാകാമെന്ന് എഐഎഡിഎംകെ വ്യക്തമാക്കി. മോദിയും ജയലളിതയും ഉറ്റ സുഹൃത്തുക്കളാണെന്ന് എഐഎഡിഎംകെ രാജ്യസഭാ എംപി നേതാവ് തലൈസ്വാമി അഭിപ്രായപ്പെട്ടു. അവസരം ലഭിച്ചാല്‍ ജയലളിതയ്ക്കു കാര്യപ്രാപ്തിയുളള ദേശീയനേതാവാകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎയ്ക്ക് പിസ്‌നുണ കൊടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടിയുടെ ഉന്നതതലയോഗം ഇന്നു വൈകിട്ട് ചെന്നൈയില്‍ ചേരുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു.