പ്രചരണ ചെലവുകള്‍ വര്‍ദ്ധിച്ചതിന്റെ പേരില്‍ സ്മൃതി ഇറാനിയെ അയോഗ്യയാക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
13 May 2014

smrithiഅമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയെ പ്രചാരണ ചെലവുകള്‍ വര്‍ധിച്ചതിന്റെ പേരില്‍ അയോഗ്യയാക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സമയമായിട്ടില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കുകള്‍ സ്മൃതുയുള്‍പ്പടെ ആരും സമര്‍പ്പിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന് 30 ദിവസത്തിനകം ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണമെന്നാണ് ചട്ടമെന്നും അതിന് ശേഷം സ്മൃതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. അമേഠിയില്‍ നരേന്ദ്ര മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്‍ സ്മൃതി വന്‍തുക ചെലവഴിച്ചുവെന്നാണ് ആരോപണം.