പോലീസുകാരന് അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു
13 May 2014
പോലീസ് കോണ്‍സ്റ്റബിള്‍ അഞ്ച് കുടുംബാംഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഒഡീഷയിലെ കൊരാപുടില് നരേന്ദ്ര കണ്ഡപന്‍ എന്ന പോലീസുകാരനാണ് തന്റെ ഭാര്യപിതാവ്, ഭാര്യാമാതാവ്, ഭാര്യാസഹോദരന്‍ എന്നിവര്‍ക്ക് പുറമേ മറ്റ് രണ്ടു ബന്ധുക്കളെയും കൊലപ്പെടുത്തിയത്.
കുടുംബ വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് അറിയിച്ചു. കൊരാപുട് പോലീസ് കേസെടുത്ത് അനേവഷണം തുടങ്ങി.