ബാഗ്ദാദില്‍ കാര്‍ബോംബ് സ്‌ഫോടന പരമ്പരയില്‍ 19 മരണം

single-img
13 May 2014

map_of_iraqബാഗ്ദാദില്‍ ഷിയാ വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തുണ്ടായ കാര്‍ബോംബ് സ്‌ഫോടന പരമ്പരയില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഇമാം അലിയുടെ തിരുനാള്‍ ആഘോഷത്തിന് എത്തിയവരാണ് ആദ്യ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നാലുപേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മറ്റൊരു കാര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഏഴ്‌പേര്‍ക്ക് പരിക്കേറ്റു. നിരവധി കാറുകള്‍ കത്തി നശിച്ചു. ചെറിയ ഇടവേളയ്ക്ക് ശേഷം വാണിജ്യനഗരമായ ജാമിലിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം നടന്നു. മൂന്നുപേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാലാമത്തെ സ്‌ഫോടനം കിഴക്കന്‍ ബാഗ്ദാദിലെ ട്രാഫിക്ക് പോലീസ് സ്റ്റേഷന് സമീപമായിരുന്നു. ട്രാഫിക്ക് പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു.