ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിൽ ആദ്യമായി 24,​000 പോയിന്റ് കടന്നു

single-img
13 May 2014

bഇന്നലെ പുറത്ത് വന്ന എക്സിറ്റ്പോൾ ഫലങ്ങളുടെ പിൻബലത്തിൽ ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിൽ ആദ്യമായി 24,​000 പോയിന്റ് കടന്നു . ബോംബെ സൂചിക 490 പോയിന്റ് കുതിച്ച് 24,​041ലാണ് വ്യാപാരം നടത്തുന്നത്.

 
ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 150 പോയിന്റ് ഉയർന്ന് 7163ലാണ് വ്യാപാരം പുരോഗമിക്കുന്നത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ വിപണി 400 പോയിന്റോളം ഉയർന്നിരുന്നു.റിലയൻസ് ഇൻഡസ്ട്രീസ്,​ ടാറ്റ മോട്ടോഴ്സ്,​ ലാർസൻ ആൻഡ് ടൂബ്രോ തുടങ്ങിയ ഓഹരികൾ വില ഉയർന്നു.