സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രനെ പോലീസ് അറസ്റ്റുചെയ്തു

single-img
13 May 2014

ck-saseendran-പോലീസിന്റെ കൃത്യനിര്‍വഹണം തടഞ്ഞ കുറ്റത്തിന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി സ്റ്റേഷനില്‍ എത്തി ശശീന്ദ്രനും സിപിഎം പ്രവര്‍ത്തകരും കീഴടങ്ങുകയായിരുന്നു.

വയനാട്ടിലെ ഹാരിസണ്‍ എസ്റ്റേറ്റില്‍ കുടിയേറിയവരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞ ദിവസം എത്തിയ പോലീസ് സംഘത്തെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. ഇതിനെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശശീന്ദ്രനെ അറസ്റ്റ് ചെയ്തത്.