കാഞ്ഞങ്ങാട് ബാര്‍ ലൈസന്‍സ് വിവാദത്തില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു

single-img
13 May 2014

Barകാഞ്ഞങ്ങാട് ബാര്‍ ലൈസന്‍സ് വിവാദത്തില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോരടി, കൗണ്‍സിലര്‍ അനില്‍ വാഴുന്നോരടി എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും ഇവരെ സസ്പെന്‍ഡു ചെയ്തതായി കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍ അറിയിച്ചു. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായി ഇരുവരും പ്രവര്‍ത്തിച്ചതായി അദ്ദേഹം പറഞ്ഞു.