പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ പ്രകീര്‍ത്തിച്ച് അരുൺ ജെയ്‌റ്റ‌ലി

single-img
13 May 2014

arunപ്രധാനമന്ത്രി പദത്തിൽ നിന്ന് ഒഴിയാൻ പോകുന്ന ഡോ.മൻമോഹൻ സിംഗിനെ പ്രകീര്‍ത്തിച്ച് മുതിർന്ന ബി.ജെ.പി നേതാവ് അരുൺ ജെയ്‌റ്റ‌ലി രംഗത്ത്. മൻമോഹൻ സിംഗ് ബുദ്ധിമാനും പണ്ഡിതശ്രേഷ്ഠനും ആണ്. താനുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും പൂർണമായി കാര്യങ്ങൾ മനസിലാക്കുന്ന ആളാണ് സിംഗെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു. രാജ്യസഭയിലും പുറത്തും വച്ച് പ്രതിപക്ഷ നേതാവ് കൂടിയായ അരുൺ ജെയ്റ്റ്‌ലി അടക്കമുള്ള നേതാക്കൾ സിംഗിനെ ദുർബലനായ പ്രധാനമന്ത്രി എന്ന് നേരത്തെ വിമർശിച്ചിട്ടുള്ളതാണ്.

 
നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചതെന്നും ജയറ്റ്‌ലി പറഞ്ഞു. ധനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന് നല്ല നേതാവാകാന്‍ കഴിഞ്ഞില്ലെന്നും ജയറ്റ്‌ലി പറഞ്ഞു.തന്റെ ട്വിറ്റര്‍ പോസ്റ്റിലാണ് അരുണ്‍ ജയറ്റ്‌ലി സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രകീര്‍ത്തിച്ചത്.