പൊലീസിനെ ഭയന്ന് ഇരുനിലക്കെട്ടിടത്തിൽ നിന്ന് ചാടിയ ചീഫ് ഫിസിഷ്യന് ഗുരുതരമായ പരിക്ക്

single-img
12 May 2014

CRIMEഅനാശാസ്യ കേന്ദ്രത്തിൽ പരിശോധനയ്‌ക്കെത്തിയ പൊലീസിനെ ഭയന്ന് ഇരുനിലക്കെട്ടിടത്തിന് നിന്ന് ചാടിയ പാലക്കാട് സ്വദേശിയായ ചീഫ് ഫിസിഷ്യനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

 

 
കടവന്ത്ര എളംകുളത്തെ ഹോം സ്‌റ്റേയിൽ അനാശാസ്യം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ഷാഡോ പൊലീസാണ് പരിശോധനയ്ക്കെത്തിയത്. വിവരമറിഞ്ഞതോടെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ഡോക്‌ടർ ഷെയ്‌ഡിൽ തട്ടി നിലം പതിച്ചു. പുറത്തും തലയ്‌ക്കും പരിക്കേറ്റ ഇയാളെ പൊലീസുകാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഹോംസ്‌റ്റേയിൽ നടത്തിപ്പുകാരിയായ സ്‌ത്രീയെ കൂടാതെ ഒരു യുവതിയുമുണ്ടായിരുന്നു. പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.