ആദ്മി പാര്‍ട്ടി മൂന്നാം മുന്നണിയെ പിന്തുണയ്ക്കുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയെന്ന് അരവിന്ദ് കേജ്രിവാള്
വാരാണസി: ബി.ജെ.പി. അധികാരത്തിലെത്തുന്നത് തടയാന്‍ മൂന്നാം മുന്നണി നേതൃത്വം നല്കുന്ന സര്‍ക്കാരിന് പിന്തുണ നല്കുന്ന കാര്യം പരിഗണിക്കുമെന്ന് ആം ആദ്മി പാര്‍ട്ടിയുടേതായി വന്ന വാര്‍ത്ത മാധ്യമസൃഷ്ടിയെന്ന് അരവിന്ദ് കെജ്രിവാള്.
കോണ്‍ഗ്രസിതര മതനിരപേക്ഷ മൂന്നാം മുന്നണിക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നല്കുന്ന കാര്യം അടഞ്ഞ അധ്യായമല്ലെന്ന് മുതിര്‍ന്ന എഎപി. നേതാവ് ഗോപാല്‍ റായി വ്യക്തമാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഇതിനെതിരേ കെജ്രിവാള് രംഗത്തെത്തിയത്.മൂന്നാം മുന്നണിക്കു പിന്തുണ നല്കുന്നതു സംബന്ധിച്ച് ഈമാസം 16 ന് ഫലപ്രഖ്യാപനത്തിനു ശേഷം ആപ്തീരുമാനം കൈക്കൊള്ളുമെന്നും കെജ്രിവാളിന്റെ അടുത്ത അനുയായിയായ റായ് വ്യക്തമാക്കിയിരുന്നു.
ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുന്നതു സംബന്ധിച്ച ചോദ്യത്തിനു പോലും പ്രസക്തിയില്ലെന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.അഴിമതിക്കാരായ നേതാക്കള്‍ നയിക്കുന്ന പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ഭാഗഭാക്കാകുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്ന് കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.