മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാട് നടപടിയാരംഭിച്ചു

single-img
11 May 2014

mullaസുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാട് നടപടിയാരംഭിച്ചു.ഉദ്യോഗസ്ഥർ അണക്കെട്ടിലെത്തി സാങ്കേതിക പരിശോധന നടത്തുകയും സ്പിൽവേയിലെ 13 ഷട്ടറുകളുടെ പ്രവർത്തനശേഷി വിലയിരുത്തുകയും ചെയ്‌തു.

 
ഷട്ടറുകളിലെ അറ്റകുറ്റപ്പണികൾ തമിഴ്നാട് നേരത്തെ നടത്തിയിരുന്നു. ജലനിരപ്പ് 142 അടിയായി ഉയർത്തി നിറുത്തുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.ഇറച്ചിപ്പാലം വഴി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്.