വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

single-img
11 May 2014

accident-logo3തൃശൂര്‍ പേരാമംഗലത്ത് വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. കുന്ദംകുളത്ത് നിന്ന് തൃശൂരിലേയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ട്രാവലര്‍ രാവിലെ എട്ടയ്ക്ക് പേരാമംഗലം പോലീസ് സ്‌റ്റേഷന് സമീപത്ത് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല.