രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

single-img
10 May 2014

rahul_gandhiബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡിക്കെതിരെ വിവാദ പരാമർശം നടത്തിയ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. മോഡി അധികാരത്തിൽ വന്നാൽ രാജ്യത്ത് 22,​000 പേർ കൊല്ലപ്പെടുമെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. മേയ് 1ന് ഹിമാചൽ പ്രദേശിൽ നടന്ന റാലിയിലാണ് രാഹുൽ വിവാദ പ്രസ്താവന നടത്തിയത്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിനോട് വിശദീകരണം ആവശ്യപ്പെട്ടു.