മഴമൂലം തടസപ്പെട്ട തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചു

single-img
9 May 2014

railwayകനത്ത മഴമൂലം തടസപ്പെട്ട സൗത്ത് റെയില്‍വെ സ്റ്റേഷന്‍ വഴിയുള്ള തീവണ്ടി ഗതാഗതം റെയിൽവേ പുന:സ്ഥാപിച്ചു. തകരാറിലായ സിഗ്നല്‍ അടക്കമുള്ള സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. ഇന്ന് രാവിലെ ആറോടെയാണ് ട്രാക്കിലെ വെള്ളക്കെട്ട് പൂര്‍ണമായും നീക്കാന്‍ കഴിഞ്ഞത്.

 

നേരത്തെ മഴമൂലം ആലപ്പുഴ വഴിയുള്ള ഏതാനും തീവണ്ടികള്‍ കഴിഞ്ഞദിവസം കോട്ടയം വഴി തിരിച്ചുവിട്ടിരുന്നു. ഇന്നുമുതല്‍ എല്ലാ ട്രെയിനുകളും ആലപ്പുഴവഴി തന്നെ ഓടും എന്ന് റെയിൽവേ അറിയിച്ചു . പാസഞ്ചര്‍ തീവണ്ടികളും പുന:സ്ഥാപിച്ചിട്ടുണ്ടെന്നും റെയില്‍വെ അറിയിച്ചു.