വൃഷ്ടിപ്രദേശത്ത് വീഴുന്ന വെള്ളത്തിന്റെ അവകാശം കേരളത്തിനു മാത്രമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

single-img
9 May 2014

tമുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വീഴുന്ന വെള്ളത്തിന്റെ അവകാശം കേരളത്തിനു മാത്രമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . ഈ വെള്ളം കേരളത്തിന് ഉപയോഗപ്പെടുത്താന്‍ വിദഗ്ദ്ധാഭിപ്രായം തേടുമെന്നും മന്ത്രി പറഞ്ഞു.എണ്ണായിരം ഏക്കറിലെ വെള്ളത്തെക്കുറിച്ചേ കരാറില്‍ പറയുന്നുള്ളൂ.

 

 
എന്നാല്‍ വൃഷ്ടിപ്രദേശത്തെ വെള്ളത്തെക്കുറിച്ച് കരാറില്‍ പറയുന്നില്ല. അതിനാല്‍ വൃഷ്ടിപ്രദേശത്തുവീഴുന്ന വെള്ളത്തിന് എങ്ങനെ തമിഴ്‌നാടിന് അവകാശമുന്നയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.2006ല്‍ നിയമസഭ കൂടി കരാര്‍ ഉണ്ടാക്കിയത് മുല്ലപ്പെരിയാര്‍ ഡാമിന്റെ മാത്രം സുരക്ഷയ്ക്കായിട്ടല്ല. കേരളത്തിലെ എല്ലാ ഡാമുകള്‍ക്കുംകൂടിയാണ്. എന്നാല്‍ മുല്ലപ്പെരിയാറിനുവേണ്ടിയാണ് കേരളം നിയമമുണ്ടാക്കിയതെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നു തിരുവഞ്ചൂര്‍ പറഞ്ഞു.