ആന്ധ്ര മുൻ മുഖ്യമന്ത്രി എൻ.ജനാർദ്ദന റെഡ്ഡി അന്തരിച്ചു
9 May 2014
ആന്ധ്ര മുൻ മുഖ്യമന്ത്രി എൻ.ജനാർദ്ദന റെഡ്ഡി അന്തരിച്ചു. 80 വയസായിരുന്നു. കരൾ രോഗത്തെ തുടർന്ന് നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു. 1990-92 ആന്ധ്രാ മുഖ്യമന്ത്രിയായിരുന്നത്.ബാപ്റ്റ്ല, നർസരായ്പേട്ട്, വിശാഖപട്ടണം എന്നീ മണ്ഡലങ്ങളിൽ നിന്ന് മൂന്നു തവണ ലോക്സഭാംഗമായി. ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ഭാര്യ ആന്ധ്രയിൽ മന്ത്രിയായിരുന്നു.ഭാര്യയും നാലു പുത്രന്മാരുണ്ട്.