എക്‌സിറ്റ് പോള്‍ ഫലങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

single-img
9 May 2014

380x285-cz5tഅഭിപ്രായസര്‍വെ ഫലങ്ങള്‍ പുറത്തുവിടുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്കി. അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 12 വരെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടരുതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. എക്സിറ്റ് പോള്‍ പ്രവചനം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മെയ് 12 ന് ശേഷം വൈകിട്ട് ആറു മണിയോടെ പുറത്ത് വിടാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ എ. സമ്പത്ത്‌ അറിയിച്ചു.റീപോളിങ്ങിന് സാധ്യതയുള്ളതിനാല്‍ മെയ് 16 വരെ എക്‌സിറ്റ് ഫലങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നുവെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. എന്നാല്‍ അത് മെയ് 12 വരെയെന്ന് പിന്നീട് തിരുത്തി.