മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനു ശകാരം : വിദ്യാര്‍ത്ഥിനി സ്കൂളിലെ വാഷ്റൂമില്‍ തൂങ്ങിമരിച്ചു

single-img
9 May 2014

ഗുഡ്ഗാവ്: സ്കൂള്‍ കോമ്പൗണ്ടിനകത്ത് മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് അധ്യാപിക ശകാരിച്ച പെണ്‍കുട്ടിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. എന്നാല്‍, ആത്മഹത്യാ കുറിപ്പൊന്നും കണ്ടത്തെിയില്ലെന്നാണ്  പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

ക്ലാസില്‍ നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളാണ് മരിച്ച പെണ്‍കുട്ടി.  വ്യാഴാഴ്ച ഉച്ചക്ക് 1.45ഓടെ ആണ് ഈ കുട്ടിയെ സ്കൂളിലെ കൈ കഴുകുന്ന മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്തെിയത്.

സ്കൂളില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് നേരത്തെ വിലക്കുണ്ടായിരുന്നു. മൊബൈല്‍ പിടിച്ചെടുത്ത ടീച്ചര്‍ രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇതാണോ ആത്മഹത്യയ്ക്കുള്ള കാരണം എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഗുഡ്ഗാവിലെ ഒരു ബിസിനസുകാരന്‍റെ മകളാണ് മരിച്ചത്.