മംഗലാപുരം-യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഇന്ന് കണ്ണൂരില്‍നിന്ന് പുറപ്പെടും

single-img
8 May 2014

eബുധനാഴ്ച റദ്ദാക്കിയ മംഗലാപുരം-യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഇന്ന് ഉച്ചയ്ക്ക് 12-ന് കണ്ണൂരില്‍നിന്ന് പുറപ്പെടും. മംഗലാപുരം-ബാംഗ്ലൂര്‍ പാതയില്‍ ചരക്കുവണ്ടി പാളംതെറ്റിയതിനെത്തുടര്‍ന്നുണ്ടായ തടസ്സങ്ങളാണ് സമയ മാറ്റത്തിന് കാരണം. മംഗലാപുരംവഴി പോകേണ്ട വണ്ടി മൂന്നു ദിവസമായി കണ്ണൂര്‍-പാലക്കാട്-സേലം വഴിയാണ് ഇപ്പോൾ തിരിച്ചുവിടുന്നത്.

 

 
കാര്‍വാര്‍-മംഗലാപുരം-യശ്വന്ത്പുര്‍ എക്‌സ്പ്രസ്സും ദിവസങ്ങളായി കണ്ണൂര്‍-പാലക്കാട്-സേലം വഴിയാണ് പോകുന്നത്. വ്യാഴാഴ്ച 4.30-ന് കണ്ണൂരില്‍നിന്നുള്ള യശ്വന്ത്പുര്‍ സര്‍വീസും ഉണ്ടാകില്ല. ഇതില്‍ പോകേണ്ട യാത്രക്കാര്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് പുറപ്പെടുന്ന വണ്ടിയില്‍ പോകാവുന്നതാണ്.