തായ്‌ലന്റ് പ്രധാനമന്ത്രി യിംഗ്‌ലക്കിനെ കോടതി പുറത്താക്കി

single-img
8 May 2014

9153ri-Yingluck_Shinawatraതായ്‌ലന്‍ഡിലെ കാവല്‍ പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്രയെ അധികാര ദുര്‍വിനിയോഗക്കുറ്റം ചുമത്തി ഭരണഘടനാ കോടതി ഡിസ്മിസ് ചെയ്തു. ഒമ്പതു കാബിനറ്റ് മന്ത്രിമാരെയും പുറത്താക്കി. ബാക്കിയുള്ള മന്ത്രിമാര്‍ക്ക് തുടരാം.

കോടതി വിധി അംഗീകരിക്കുന്നെന്നും യിംഗ്‌ലക്കിനു പകരം പുതിയ പ്രധാനമന്ത്രിയായി വാണിജ്യമന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ നിവാത്ഹംറോന്‍ഗ് ബൂണ്‍സോംഗ്‌പൈസന്‍ ചുമതലയേല്‍ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ജൂലൈ 20ലെ നിര്‍ദിഷ്ട തെരഞ്ഞെടുപ്പു പരിപാടിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു.

ദേശീയ സുരക്ഷാ സമിതി മേധാവി തവില്‍ പ്ലിയന്‍ശ്രീയെ മറ്റൊരു പോസ്റ്റിലേക്കു ധൃതിപിടിച്ചു സ്ഥലംമാറ്റി പകരം പാര്‍ശ്വവര്‍ത്തിയായ ഡമാപോംഗിനെ നിയമിച്ചെന്നാണ് 46കാരിയായ യിംഗ്‌ലക്കിനെതിരേയുള്ള കുറ്റം.