രാഹുലിനെതിരെയുള്ള ഹണിമൂണ്‍ പരാമര്‍ശത്തിന്റെ പേരില്‍ ബാബാ രാംദേവിനെതിരേ കേസ്

single-img
8 May 2014

Baba Ramdev maharaj picturesരാഹുല്‍ ഗാന്ധി ദളിത് ഭവനങ്ങളില്‍ പോകുന്നത് ഹണിമൂണ്‍ ആഘോഷിക്കാനാണെന്ന വിവാദപരാമര്‍ശം നടത്തിയ യോഗ ഗുരു ബാബാ രാംദേവിനെതിരേ മുംബൈ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രാംദേവിനെതിരേ നടപടി ആവശ്യപ്പെട്ട് മഹിള ഹഖ് സംഘര്‍ഷ് സമിതി അധ്യക്ഷ ഊര്‍മിള പവാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാംദേവിനെതിരേ കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയതിനു ശേഷമാണ് രാംദേവിനെതിരേ കേസെടുത്തതെന്നും പോലീസ് അറിയിച്ചു.