മോഡി അമേഠിയില്‍ റാലി നടത്തിയതിനു പകരം രാഹുല്‍ വാരാണസിയില്‍ റാലി നടത്തും

single-img
8 May 2014

rahulബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിക്കുവേണ്ടി രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയില്‍ നരേന്ദ്രമോഡി റാലി നടത്തിയതിനു പിന്നാലെ, മോഡിയുടെ മണ്ഡലമായ വാരാണസിയില്‍ റാലി നടത്താന്‍ രാഹുല്‍ ഒരുങ്ങുന്നു. വാരാണാസിയിലെ പരസ്യപ്രചാരണം അവസാനിക്കുന്ന മേയ് പത്തിന് രാഹുലിന് റാലി നടത്താന്‍ ജില്ലാഭരണകൂടത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മോഡി അമേഠിയില്‍ റാലിയെ അഭിസംബോധന ചെയ്ത പ്രസംഗത്തില്‍ അമ്മയുടെയും മകന്റെയും ദിവസങ്ങള്‍ അവസാനിച്ചുവെന്ന് പറഞ്ഞിരുന്നു. വികസനം ആഗ്രഹിക്കുന്നവര്‍ ബിജെപിക്കു വോട്ട് ചെയ്യാനും ആവശ്യപ്പെട്ടു. എന്നാല്‍, തനിക്ക് അമേഠിയിലെ ജനങ്ങളുമായി നല്ല ബന്ധമുണെ്ടന്നും തന്നോട് ആര്‍ക്കും ദേഷ്യമില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.