യു.ഡി.എഫ് സര്‍ക്കാരിന്റെ വിഷന്‍ 676 ഇന്നു പ്രഖ്യാപിക്കും

single-img
8 May 2014

Oommen chandy-9യുഡിഎഫ് സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള വിഷന്‍- 676 പദ്ധതിക്ക് മന്ത്രിസഭ അന്തിമരൂപം നല്‍കി. ഇത് ഇന്നു പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

സര്‍ക്കാരിന്റെ അവശേഷിക്കുന്ന കാലയളവിലേക്ക് ഓരോ വകുപ്പും ഏറ്റെടുത്തു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രൂപരേഖയാണു വിഷന്‍ 676. വകുപ്പുകള്‍ തയാറാക്കിയ പദ്ധതികള്‍ തിങ്കളാഴ്ചയോടെ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇവയുടെ സാമ്പത്തികബാധ്യതകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് നടപ്പാക്കാവുന്ന പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കിയത്.