അമേഠിയിൽ റീപോളിങ് നടത്തണമെന്ന് ബി ജെ പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി
8 May 2014
അമേഠിയിലെ എട്ട് ബൂത്തുകളില്‍ റീപോളിങ് നടത്തണമെന്ന് ബി ജെ പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോളിങ് ബൂത്തില്‍വച്ച് വോട്ടഭ്യര്ത്ഥിച്ചുവെന്നും എട്ട് ബൂത്തുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നും അവര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെന്ന് ബി ജെ പി നേതാക്കള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.