റിവ്യൂ ഹര്‍ജികൊണ്ട് കാര്യമില്ല; വിദഗ്ധസമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം: ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

single-img
8 May 2014

Ramachandranമുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെതിരേ പുനഃപരിശോധനാ ഹര്‍ജി കൊണ്ടു സംസ്ഥാനത്തിനു നേട്ടമുണ്ടാവില്ലെന്നും സുപ്രീംകോടതി നിയമിച്ച മൂന്നംഗ വിദഗ്ധ സമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തയാറാവുകയാണു വേണ്ടതെന്നും ഡാം സുരക്ഷാ റെഗുലേറ്ററി അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ്് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ ഡാം നിര്‍മിക്കേണെ്ടന്നു മാത്രമാണു സുപ്രീം കോടതി പറഞ്ഞത്. എന്നാല്‍, ഇത് എന്നും അങ്ങനെതന്നെയായിരിക്കണമെന്നില്ല. ഭാവിയില്‍ ഡാം സുരക്ഷിതമല്ലാത്ത സ്ഥിതി ചൂണ്ടിക്കാട്ടി സുപ്രീം കോടതി നിയമിച്ച മൂന്നംഗ വിദഗ്ധ സമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണു സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.