മോഡിയുടെ അമ്മയെ സംരക്ഷിക്കാം; കോണ്‍ഗ്രസ് നേതാവ് റാഷിദ് ആല്‍വിയുടെ വാഗ്ദാനം

single-img
8 May 2014

narendra-modi1ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി ആഡംബര ജീവിതം നയിക്കുമ്പോള്‍ ആരോരുമില്ലാതെ ഒറ്റമുറി വീട്ടില്‍ കഴിയുകയും യാത്രയ്ക്കായി ഓട്ടോറിക്ഷയെ ആശ്രയിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ അമ്മയെ സംരക്ഷിക്കാന്‍ തയാറാണെന്നു കാട്ടി കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‌വി മോഡിക്കു കത്തെഴുതി.

തന്റെ മകന് മികച്ച ഭാവിയുണ്ടാകാന്‍ ജീവിതകാലം മുഴുവന്‍ അത്യധ്വാനം ചെയ്ത അമ്മയ്ക്കു സുഖകരമായ ജീവിതം പ്രദാനം ചെയ്യാന്‍ താങ്കള്‍ക്കു കഴിയുന്നില്ലെന്നതു തനിക്ക് മനസിലാക്കാനാവുന്നില്ലെന്നു ആല്‍വി കത്തില്‍ പറയുന്നു. എന്നാല്‍ താങ്കളുടെ അമ്മ എനിക്കും അമ്മയെപ്പോലായാശണന്നും താനും തന്റെ അ്മയെപ്പോലെ അവരെ സ്‌നേഹിക്കുന്നെന്നും ആല്‍വി കത്തില്‍ സൂചിപ്പിക്കുന്നു. താന്‍ താങ്കളെപ്പോലെ സമര്‍ഥനൊന്നുമല്ലെങ്കിലും ആ അമ്മയ്ക്ക് എന്നാല്‍ കഴിയുംവിധം അത്യാവശ്യം വേണ്ട സുഖസൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ തനിക്കുകഴിയുമെന്നും തന്നെ അതിന് അനുവദിക്കണമെന്നും ആല്‍വി കത്തില്‍ പറയുന്നു.

അയല്‍വീടുകളില്‍ ജോലി ചെയ്താണ് അമ്മ തന്നെ വളര്‍ത്തിയതെന്ന് പ്രചാരണറാലികളില്‍ മോഡി പ്രസംഗിക്കുന്നതിനെ റഷീദ് ആല്‍വി കത്തില്‍ അപലപിക്കുന്നുണ്ട്. അങ്ങനെയുള്ള അവരുടെ സമര്‍പ്പണവും കഠിനാധ്വാനവും കാരണമാണു താങ്കള്‍ ഇന്നു ഗുജറാത്ത് പോലുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നതും താങ്കളുടെ പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായതെന്നും റഷീദ് ആല്‍വി ഓര്‍മ്മിപ്പിക്കുന്നു.

ഇന്ത്യ ഭരിക്കുമെന്ന് പറയുന്ന വ്യക്തിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ താങ്കളുടെ അമ്മ ഒരു കുടുസ്സു മുറിയിലാണ് കഴിയുന്നതെന്ന കാര്യം അറിഞ്ഞപ്പോള്‍ എനിക്ക് അതിയായ വേദന തോന്നി. അടുത്തയിടെ വോട്ടു ചെയ്യാനായി ഈ അമ്മ ഓട്ടോറിക്ഷയിലാണു യാത്ര ചെയ്തതെന്ന കാര്യം അറിഞ്ഞപ്പോഴും എനിക്കു വിഷമം തോന്നി. താങ്കള്‍ കൂടി വിശ്വസിക്കുന്ന ഭാരതീയ സംസ്‌കാരപ്രകാരം മകന്‍ നന്നായി ജീവിക്കുമ്പോള്‍ അതിന്റെ ആദ്യ ഗുണഭോക്താക്കള്‍ മാതാപിതാക്കളായിരിക്കണമെന്നുള്ളതാണെന്നും ആല്‍വി സൂചിപ്പിക്കുന്നു.

സ്വകാര്യ ജെറ്റുകളിലും ആഡംബര വാഹന വ്യൂഹത്തിന്റെ അകമ്പടിയിലും യാത്ര ചെയ്യുന്ന താങ്കള്‍ക്ക് ഡിസൈനര്‍ വാച്ചുകളോടും മോണ്ട് ബ്ലാങ്ക് ഫൗണ്ടന്‍ പേനകളോടുമുള്ള അഭിനിവേശവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. താങ്കളുടെ സ്വത്ത് 1.25 കോടിയാണെന്നുനാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയ സ്ഥിതിക്ക് ഇത്രയും സ്വത്തുള്ള താങ്കള്‍ക്കു സ്വന്തം അമ്മയെ വേണ്ടതുപോലെ സംരക്ഷിക്കാനാകില്ലെന്നത് ഖേദകരമാണെന്നും റഷീദ് ആല്‍വി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.