കൊച്ചി മെട്രൊ: സ്ഥലം ഏറ്റെടുക്കുന്നതിന് ഉപസമിതി രൂപീകരിക്കാന്‍ തീരുമാനം

single-img
8 May 2014

kochiകൊച്ചി മെട്രൊ റെയില്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് ഉപസമിതി രൂപീകരിക്കാന്‍ തീരുമാനം ആയി . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. സ്ഥലമേറ്റെടുക്കല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചു.

 

 
വൈറ്റില-പേട്ട റോഡ് വീതി കൂട്ടാനുള്ള ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ഇതിനുള്ള ധനസഹായം സര്‍ക്കാര്‍ കൈമാറും. സെന്‍റ് ആല്‍ബര്‍ട്ട്സ് കോളെജിന്‍െറ സ്ഥലം ഏറ്റെടുക്കുന്നതിന് പ്രത്യേക സംവിധാനം രൂപീകരിക്കും. അതേസമയം ഗതാഗതകുരുക്ക് പരിഹരിക്കാന്‍ 150 ഗ്രാഫിക് വാര്‍ഡന്മാരെ നഗരത്തില്‍ അധികമായി നിയോഗിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.