ആസാമിൽ തീവ്രവാദി ആക്രമണം : കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി

single-img
8 May 2014

tആസാമിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി. ബക്‌സ ജില്ലയിലെ ബേകി നദിയിൽ ദുരന്തനിവാരണസേന നടത്തിയ തെരച്ചിലിൽ ബുധനാഴ്ച ആറു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.

 

 

 

നേരത്തെ കലാപ ബാധിത ഗ്രാമങ്ങളായ ബക്സയും കോക്രാജറും മുഖ്യമന്ത്രി തരുൺ ഗൊഗൊയ് ബുധനാഴ്ച സന്ദർശിച്ച് ക്രമസമാധാന നില വിലയിരുത്തി.അതേസമയം പത്തുപേരെ കാണാതായതായി റിപ്പോർട്ടുണ്ട്. ദുരന്തനിവാരണസേന ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.