സംസ്ഥാനത്ത് കനത്ത മഴ,രണ്ട് മരണം

single-img
8 May 2014

Untitlegfngfd-2സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ മഴയെത്തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.തിരുവനന്തപുരത്ത് മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒരാൾ മരിച്ചു.നെല്ലിമൂട് സ്വദേശിനി ഓമന(55)യാണ് മരിച്ചത്.മലപ്പുറം പെരിന്തല്‍മണ്ണയില്‍ മരം വീണ് മത്സ്യവ്യാപാരി മരിച്ചു. പൂപ്പലം സ്വദേശ് യാക്കൂബ് (46) ആണ് മരിച്ചത്.

മഴയെ തുടര്‍ന്ന് ആറു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം-ഗുരുവായൂര്‍, എറണാകുളം-ആലപ്പുഴ , ഗുരുവായൂര്‍-തൃശൂര്‍ , തൃശൂര്‍-ഗുരുവായൂര്‍ , ഗുരുവായൂര്‍-എറണാകുളം, ആലപ്പുഴ – എറണാകുളം എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്.

മഴയെത്തുടര്‍ന്നു എംജി റോഡും പാലാരിവട്ടം, നോര്‍ത്ത്, തേവര മുതല്‍ ഷിപ്പ്‌യാര്‍ഡ് വരെയുള്ള പ്രദേശങ്ങളും കലൂര്‍ ഭാഗങ്ങളിലെ റോഡുകളുമെല്ലാം വെള്ളത്തിനടിയിലായി. ഇതേതുടര്‍ന്നു റോഡുകളിലും ഗതാഗതക്കുരുക്കു രൂപപ്പെട്ടു. മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി എംജി റോഡ്, കലൂര്‍, ഇടപ്പള്ളി എന്നിവിടങ്ങളില്‍ കാന പൊളിച്ചിട്ടിരിക്കുന്നതാണു വെള്ളക്കെട്ടിന് ഇടയാക്കുന്നത്.

image courtesy:Satheesh S Nair