ഇടുക്കി ജില്ലയിലെ ആം ആദ്മി നേതാക്കള്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നു ഇടുക്കിയിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി സെല്‍വി സുനില്‍

single-img
8 May 2014

കൊച്ചി: ഇടുക്കി ജില്ലയിലെ ആം ആദ്മി നേതാക്കള്‍ക്കെതിരെ ആം ആദ്മി സ്ഥാനാര്‍ത്ഥിയുടെ പരാതി. ആം ആദ്മി പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ  നേതാക്കള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി സില്‍വി സുനില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലെ ഉള്ളടക്കം.

ഇടുക്കിയിലെ ആം ആദ്മി നേതാക്കള്‍ക്കെതിരെ പ്രധാനമായും രണ്ടു  പരാതികളാണ് സ്ഥാനാര്‍ത്ഥി സില്‍വി സുനില്‍ ഉന്നയിച്ചത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും മര്‍ദ്ദിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നേതാക്കളായ ഷൈബു, വിനോജ്, ഷൈന്‍ എന്നിവര്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി എന്നും പരാതിയില്‍ പറയുന്നു.

ലൈംഗികച്ചുവയുള്ള വാക്കുകളും പ്രവൃത്തികളും സഹിക്കാന്‍ കഴിയാത്ത രീതിയില്‍ ആയിരുന്നുവെന്നു സില്‍വി പറയുന്നു.”ഹോട്ടലില്‍ റൂം എടുത്തിട്ടുണ്ട് , വരാന്‍ പറ്റുമോ ? ” എന്ന് വരെ ചോദിച്ചതായും സില്‍വി ആരോപിക്കുന്നു.

തനിക്കുണ്ടായ ദുരനുഭവം മറ്റൊരു സ്ത്രീക്കും സംഭവിക്കാതിരിക്കാനാണ് പരാതിയുമായി രംഗത്തെത്തിയതെന്ന് സില്‍വി പറഞ്ഞു. സില്‍വിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആം ആദ്മി നേതാക്കള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.