കേരളത്തില്‍ പരാതി കേള്‍ക്കല്‍ നിയമമാക്കും

single-img
8 May 2014

Oommen chandy-10രാജസ്‌ഥാനില്‍ വിജയകരമായി നടപ്പിലാക്കിയ പരാതി കേള്‍ക്കാനുള്ള അവകാശം (റൈറ്റ്‌ ഓഫ്‌ ഹിയറിംഗ്‌) കേരളത്തിലും നിയമമാക്കുമെന്ന്‌ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.കേരളത്തിന്റെ വികസനത്തിന് പ്രത്യേക കര്‍മ പദ്ധതികള്‍ രൂപീകരിക്കും. ഒന്‍പതു പദ്ധതികള്‍ അതിവേഗം നടപ്പാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കും.സേവനാവകാശം കൂടുതല്‍ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റെയില്‍, റോഡ്‌, വ്യോമ ഗതാഗതം വര്‍ദ്ധിപ്പിക്കും. മിഷന്‍ 2030 എന്ന്‌ പേരിട്ട്‌ നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്ക്‌ ആസൂത്രണ ബോര്‍ഡ്‌ ഉപാദ്ധ്യക്ഷനായിരിക്കും ചുമതല. ഈ വര്‍ഷം നാനൂറ്‌ സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി