മുല്ലപ്പെരിയാര്‍; വ്യാഴാഴ്ചത്തെ ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സി.പി.എം, പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്

single-img
7 May 2014

MULLAPERIYAR DAM

മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമരസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി അറിയിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിപിഎം സ്വന്തം നിലയ്ക്ക് പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാര്‍ കേസിലെ വിധിക്കെതിരേ മുല്ലപ്പെരിയാര്‍ സമരസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം അറിയിച്ചു. പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത്.