മുല്ലപ്പെരിയാര്‍ വിധിയുടെ പശ്ചാത്തലത്തില്‍ നിയമസഭ അടിയന്തിരമായി വിളിക്കണം: വിഎസ്

single-img
7 May 2014

vsസംസ്ഥാനത്തിന് പ്രതികൂലമായി സുപ്രീം കോടതി പുറപ്പെടുവിച്ച മുല്ലപ്പെരിയാര്‍ വിധിയുടെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ചചെയ്യാന്‍ കേരളാ നിയമസഭ അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സുപ്രീം കോടതി വിധി അത്യന്തം നിര്‍ഭാഗകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഡാമിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെയും സുപ്രീം കോടതിയെയും ബോധ്യപ്പെടുത്തുന്നതില്‍ കേരളാ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ അഞ്ച് ജില്ലകളിലെ 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും നാശം ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.