യുവതിയെ നിരീക്ഷിച്ച സംഭവം: തന്റെ അറിവോടെയെന്ന് യുവതി സുപ്രീംകോടതിയില്‍

single-img
7 May 2014

Modiiഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശ പ്രകാരം ഗുജറാത്ത് സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ മോഡിക്ക് അനുകൂല നിലപാടുമായി യുവതി സുപ്രീംകോടതിയില്‍. തന്റെ ആവശ്യപ്രകാരമാണ് തന്നെ നിരീക്ഷിച്ചതെന്നും അതിനെ സംബന്ധിച്ച് കേന്ദ്ര- ഗുജറാത്ത് സര്‍ക്കാരുകള്‍ നടത്താനിരിക്കുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ് യുവതിയും അച്ഛനും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അടുത്തിടെ വിവാഹിതയായ യുവതിയുടെ സ്വകാര്യത സംരക്ഷിക്കണമെന്നും ഇത് സംബന്ധിച്ച വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധപ്പെടുത്തുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി പരിഗണിച്ച കോടതി, വെള്ളിയാഴ്ചയ്ക്കകം വിഷയത്തില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസയച്ചു.