ബസ് ചാര്‍ജ് വര്‍ദ്ധന ഇന്ന് മന്ത്രിസഭ ചര്‍ച്ചചെയ്യും; മിനിമം ചാര്‍ജ് 6 രൂപയില്‍ നിന്നും 7 രൂപയാകുമെന്ന് സൂചന

single-img
7 May 2014

Indo-Pak-Bus-Service-316x248സംസ്ഥാനത്തു ബസ് ചാര്‍ജ് വര്‍ധന ഇന്നത്തെ മന്ത്രിസഭ ചര്‍ച്ച ചെയ്യും. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ആറു രൂപയില്‍ നിന്ന് ഏഴു രൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേത് എട്ടു രൂപയില്‍ നിന്നു 10 രൂപയായും സൂപ്പര്‍ ഫാസ്റ്റിന്റേത് 12 രൂപയില്‍ നിന്നു 15 രൂപയായും വര്‍ധിപ്പിച്ചേക്കും. എന്നാല്‍, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ വര്‍ധന വരുത്തില്ല.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പ് തയാറാക്കിയ ശിപാര്‍ശയാണ് ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുക. തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും.