യുവതിയെ നിരീക്ഷിച്ച സംഭവം ; അന്വേഷണം റദ്ദാക്കണമെന്ന്‌ യുവതിയുടെ ഹര്‍ജി

single-img
7 May 2014

modi-lady_0നരേന്ദ്രമോഡി സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന്‌ ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവ്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.അന്വേഷണം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് നല്‍കാന്‍ കോടതി വിസമ്മതിച്ചു. പിതാവിന്‍െറയും മകളുടെയും സംയുക്ത ഹരജി ജസ്റ്റിസുമാരായ രഞ്ജനപ്രകാശ് ദേശായ്, എന്‍.വി. രമണ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍െറ ശ്രദ്ധയില്‍ ചൊവ്വാഴ്ചതന്നെ കൊണ്ടുവന്നെങ്കിലും, ബന്ധപ്പെട്ടവരുടെ ഭാഗം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് നല്‍കാന്‍ കഴിയില്ളെന്ന് കോടതി വ്യക്തമാക്കി. നിലപാട് ആരാഞ്ഞ് കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

താന്‍ വിവാഹിതയാണെന്നും സ്വകാര്യത മാനിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് അച്ഛനൊപ്പം യുവതി സംയുക്ത ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ അന്വേഷണം നടത്താനുള്ള നീക്കത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാരിനെ തടയണമെന്നും വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മോദിയുടെ താല്‍പര്യപ്രകാരവും അന്നത്തെ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദേശപ്രകാരവും സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സിയും പൊലീസും വനിതാ ആര്‍ക്കിടെക്ടിനെ പിന്തുടര്‍ന്നതും ഫോണ്‍ ചോര്‍ത്തിയതുമായ വിവരങ്ങള്‍ ഗുലൈല്‍ ഡോട്ട് കോം എന്ന വെബ്സൈറ്റാണ് പുറത്തുവിട്ടത്.