മുല്ലപ്പെരിയാര്‍: കേരളത്തിന് വന്‍ തിരിച്ചടി; ഡാം സുരക്ഷ നിയമം സുപ്രീം കോടതി റദ്ദാക്കി; ജലനിരപ്പ് 142 അടിയാക്കണം

single-img
7 May 2014

BL15_MULLAPERIYAR_864981fതമിഴ്‌നാടുമായുള്ള മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് വന്‍ തിരിച്ചടി. കേരളം പാസാക്കിയ ഡാം സുരക്ഷ അതോറിറ്റി നിയമം സുപ്രീം കോടതി റദ്ദാക്കി. ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തണമെന്നും ഡാമിന് യാതൊരു സുരക്ഷ പ്രശ്‌നവുമില്ലെന്നും കേരളം ഡാം സുരക്ഷ അതോറിറ്റി നിയമം പാസാക്കിയത് സുപ്രീം കോടതിയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി. ഡാമിന്റെ സുരക്ഷ പരിശോധിക്കാന്‍ മുന്നംഗ സമിതിയെ നിയോഗിച്ചു.

2006ലെ സുപ്രീംകോടതി വിധി ഭരണഘടനാബെഞ്ച് അംഗീകരിക്കുകയായിരുന്നു.ഡാമിന്റെ സുരക്ഷ പരിശോധിക്കാന്‍ മുന്നംഗ സമിതിയെ നിയോഗിച്ചത് മാത്രമാണു കേരളത്തിനുള്ള ഏക ആശ്വാസം.സമിതിയുടെ പൂര്‍ണചെലവ് തമിഴ്നാട് വഹിക്കും.ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്.