കൂടംകുളം ആണവ വിരുദ്ധ സമരത്തിന് പിന്തുണ തേടി ഉദയകുമാര്‍ വിഎസിനെ കണ്ടു

single-img
6 May 2014

vsകൂടംകുളം സമരസമിതി നേതാവ് എസ്.പി. ഉദയകുമാര്‍ ആണവനിലയത്തിനെതിരേയുള്ള സമരത്തിനു പിന്തുണ തേടി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

ആണവനിലയത്തിലെ മൂന്ന്, നാല് റിയാക്ടറുകള്‍ക്ക് അനുമതി കൊടുക്കാനുള്ള നീക്കത്തിനെതിരായ സമരത്തിനു പിന്തുണ തേടിയാണ് സമരസമിതി അംഗങ്ങളോടൊപ്പം ഉദയകുമാര്‍ വിഎസിനെ കണ്ടത്. വിഎസ് സമരത്തിനു പിന്തുണ നല്കുമെന്ന് ഉറപ്പു നല്കിയതായി ഉദയകുമാര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു.