തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ സുധീരന്‍ തയ്യാറാകണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

single-img
6 May 2014

shanimol_osmanബാര്‍ പ്രശ്‌നത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ കൈയിലെ കരുവാണ് ഷാനിമോള്‍ ഉസ്മാനെന്നും തനിക്കെതിരെ ആരോപണങ്ങളുന്നയിച്ച് ഷാനിമോള്‍ കത്തയച്ചതിനുപിന്നില്‍ ഗൂഢാലോചനയുണെ്ടന്നുമുള്ള കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഷാനിമോള്‍ ഉസ്മാന്റെ വെല്ലുവിളി. തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ വി.എം. സുധീരന്‍ തയാറാകണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

തനിക്കെതിരെയുള്ള ആരോപണമുയര്‍ത്തിയശേഷം ഇതില്‍ നിന്നും പിന്നോട്ട് പോകാന്‍ കെപിസിസി പ്രസിഡന്റിനെ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ ആരോപണം തന്നെ അങ്ങേയറ്റം അപമാനപ്പെടുത്തുന്നതാണെന്നും പൊതുസമൂഹത്തോട് ഇതിന് ഉത്തരവാദിത്വം പറയേണ്ട ബാധ്യത വി.എം. സുധീരനുണ്ടെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

തന്റെ വ്യക്തി ജീവിതത്തിനും കുടുംബത്തിനും ആരോപണങ്ങള്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ തന്റെ കത്തിനുപിന്നില്‍ ഗൂഢാലോചനയുണെ്ടന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തി തെളിയിക്കാന്‍ കെപിസിസി പ്രസിഡന്റ് തയാറാകണമെന്നും ഷാനിമോള്‍ ആവശ്യെപ്പട്ടു.