മുല്ലപ്പെരിയാര്‍; നാളെ വിധി

single-img
6 May 2014

MULLAPERIYAR DAMമുല്ലപ്പെരിയാര്‍ കേസില്‍ ബുധനാഴ്ച രാവിലെ 10.30 ഓടെ സുപ്രീംകോടതി വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.

വളരെ പ്രതീക്ഷയോടെയാണ് സംസ്ഥാനം വിധിയെ കാത്തിരിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥ ബെഞ്ചിനു മുമ്പാകെ കേരളം വിശദമാക്കിയിരുന്നു. പുതിയ ഡാം നിര്‍മിക്കേണ്്ടതിന്റെ ആവശ്യകതയും കേരളം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തമിഴ്‌നാട് ശക്തമായ എതിര്‍വാദങ്ങള്‍ ഈ കേസില്‍ ഉയര്‍ത്തിയിട്ടുണ്ട്.