പ്രിയങ്കയോട് പിടിച്ചു നില്‍ക്കാനാകാതെ മോഡി ജാതിക്ക് പിന്നിലൊളിക്കുന്നു

single-img
6 May 2014

modiതന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ അമേത്തിയില്‍ അപമാനിച്ച മോദി തരംതാണ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയ്ക്ക് താന്‍ താണ ജാതിക്കാരനായതുകൊണ്ടാണ് തന്റെ രാഷ്ട്രീയത്തെ തരംതാണതായി ചിത്രീകരിക്കുന്നതെന്ന് മോഡിയുടെ വിശദീകരണം. ട്വിറ്ററില്‍ കൂടിയാണ് മോഡി പ്രതികരിച്ചിരിക്കുന്നത്.

തന്റെ പിതാവിനെ മോഡി അപമാനിച്ചുവെന്നും അക്കാരണത്താല്‍ അമേത്തിയിലെ ജനങ്ങള്‍ മോഡിയോടു പൊറുക്കില്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു. അതിനു മറുപടിയായാണ് മോഡിയുടെ ജാതി പ്രസ്താവന. പിന്നോക്കസമുദായങ്ങളിലെ ജനങ്ങളുടെ ത്യാഗങ്ങളും രക്തസാക്ഷിത്വവുമാണ് രാജ്യത്തെ ഉയര്‍ത്തിയതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.