ടി.പി. ചന്ദ്രശേഖരനെ പട്ടിയോട് ഉപമിച്ച് ‘കുട്ടി’ നേതാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്;ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങി

single-img
6 May 2014

t.pകൊല്ലപ്പെട്ട ആര്‍.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരന്റെ മരണത്തെ നായയുടെ മരണവുമായി ബന്ധപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതിനെതിരെ പോലീസില്‍ പരാതി. പരാതിയെ തുടർന്ന് ഫെയ്‌സ് ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെ കുറിച്ചും കമന്റുകളെ കുറിച്ചും ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങി. വടകര സിഐയ്ക്കാണ് ആര്‍എംപി പരാതി നല്‍കിയത്.ടി.പിയുടെ രണ്ടാം രക്തസാക്ഷിത്വദിനമായ മേയ് നാലിന്റെ തലേദിവസമാണ് ഫെയ്‌സ് ബുക്കില്‍ ടിപിയെ നായയോട് ഉപമിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ചോരയൊലിച്ചു നടുറോഡില്‍ ചത്തു കിടക്കുന്ന ഒരു നായയുടെ ഫോട്ടോയ്‌ക്കൊപ്പം മേയ് നാല് രണ്ടാം ചരമദിനം എന്നെഴുതിയ പോസ്റ്റാണ് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

ഷിനില്‍ ഒഞ്ചിയം എന്ന ഫേസ് ബുക്ക് അക്കൗണ്ടിലാണ് വിവാദമായ ചിത്രം പോസ്റ്റ് ചെയ്ത്. സോഷ്യല്‍ മീഡിയകളില്‍ വിവാദമായതോടെ പോസ്റ്റ് നീക്കിയിരുന്നു. പോസ്റ്റുകള്‍ക്കു കീഴെ ചന്ദ്രശേഖരനെയും ഭാര്യ കെ.കെ. രമയെയും അപമാനിക്കുന്നു രീതിയിലുള്ളതും സഭ്യമല്ലാത്ത കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സൈബര്‍ പോലീസ്, രഹസ്യാന്വേഷണ വിഭാഗം എന്നിവ സംയുക്തമായാണ് സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുന്നത്.ബാലസംഘം ജില്ലാ കമ്മിറ്റി അംഗമാണ് പോസ്റ്റിട്ട ഷിനില്‍ എന്നാണ് റിപ്പോര്‍ട്ട്.സി.പി.എം. നിയന്ത്രണത്തിലുള്ള കുട്ടികളുടെ സംഘടനയാണ് ബാലസംഘം.