ഇരിങ്ങാലക്കുട എസ് ഐയുടെ വീടിനു നേരെ ആക്രമണം : പിന്നില്‍ സംഘപരിവാര്‍ എന്ന് ആരോപണം

single-img
6 May 2014

ഇരിങ്ങാലക്കുട എസ് ഐയുടെ വീടിന് നേരെ ആക്രമണം. എസ് ഐ ജിജോ എം ജെ ടെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ ആക്രമണമുണ്ടായത്. അക്രമികൾ ബൈക്കിന് തീയിടുകയും കാറിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു.കാറും ഭാഗികമായി കത്തിയിട്ടുണ്ട്.വീട്ടുകാര്‍ ഉണര്‍ന്നപ്പോഴെയ്ക്കും അക്രമികള്‍ ഓടി രക്ഷപെട്ടു.

മൂർക്കനാട് പള്ളിതർക്കവുമായി ബന്ധപ്പെട്ട് എസ് ഐക്ക് ഭീഷണിയുണ്ടായിരുന്നു. ഡി വൈ എസ് പിയ്ക്കു നേരെയും സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി ഉയര്‍ത്തിയിരുന്നതായി എസ് ഐ ജിജോ ഇ വാര്‍ത്തയോട് പറഞ്ഞു.സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ യോഗത്തില്‍ എസ് ഐയെ പേരെടുത്തു പരാമര്‍ശിക്കുകയും അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണെന്ന് പറയുകയും ചെയ്തിരുന്നു.വീട് കയറി ആക്രമണം നടത്താനുള്ള ആഹ്വാനമായിരുന്നു അതെന്നും എസ് ഐ പറയുന്നു.

ആതിരപ്പള്ളിയിലാണ് എസ് ഐ ജിജോയുടെ വീട്.സംഭവത്തില്‍ ആതിരപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.