മുഖ്യമന്ത്രിയും സലിം രാജും തമ്മിലുള്ളത് വഴിവിട്ട ബന്ധം; ‘ഗണ്‍മോന്‍’ പരാമര്‍ശം വെറുതെയല്ല: വി.എസ്

single-img
5 May 2014

vsമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ഗണ്‍മാന്‍ സലിം രാജും തമ്മില്‍ വഴിവിട്ട ബന്ധമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സലിം രാജിനെതിരായ തട്ടിപ്പു കേസുകള്‍ വൈകിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചതെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കടകംപള്ളിയില്‍ കരം സ്വീകരിക്കാത്തില്‍ പ്രതിഷേധിച്ച് കടകംപള്ളി ഭൂമി തട്ടിപ്പിന് ഇരയായവര്‍ ഏപ്രില്‍ 28 മുതല്‍ നടത്തി വന്ന അനിശ്ചിത കാല സമരത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് ദോഷം വരുന്ന പ്രവര്‍ത്തനം നടത്തിയിട്ടുപോലും സലിംരാജിനെ സഹായിക്കുന്ന ഒരു നിലപാടാണ് ഉമ്മന്‍ചാണ്ടി എടുത്തിരിക്കുന്നത്. താന്‍ സലിംരാജിനെ ഗണ്‍മോണ്‍ എന്നു വിളിച്ചത് വെറുതെയല്ലെന്നും എന്നാല്‍ കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ അതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന്റെ അടുത്തഘട്ടം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റണം. എല്ലാ പിന്തുണയും താനും എല്‍ ഡി എഫും നല്‍കുമെന്നും വി എസ് പറഞ്ഞു.