ഇറാക്കില്‍ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

single-img
5 May 2014

map_of_iraqഏപ്രില്‍ മുപ്പതിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ബോംബ് സ്‌ഫോടനങ്ങളിലും വെടിവയ്പിലുമായി ഇറാക്കില്‍ 30ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ സേന പിന്മാറിയശേഷം ആദ്യമായി നടന്ന വോട്ടെടുപ്പില്‍ ഷിയാ പ്രധാനമന്ത്രി നൂറി അല്‍മാലികിയുടെ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നു കരുതുന്നു.

ഫല്ലൂജ നഗരത്തില്‍ ഷെല്ലാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തെന്നു മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. ഫല്ലൂജ, റമാദി നഗരങ്ങള്‍ ജനുവരി മുതല്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. ഇവ തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ ശ്രമം വിജയിച്ചില്ല.