രണ്ടാം മാറാട് കലാപം: സര്‍ക്കാരിന് നോട്ടീസ്‌

single-img
2 May 2014

supremeരണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ കേരളസര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ്. ജസ്റ്റിസ് എസ്.ജെ മുഖോപാധ്യായയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ 63 പേരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതില്‍ 22 പേരാണ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

2003 മെയ് 2ന് ആയുധധാരികളായ അക്രമികള്‍ മാറാട് കടപ്പുറത്തെ മീന്‍പിടുത്തക്കാരെ ആക്രമിച്ച് ഒമ്പതു പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2002 ജനുവരിയില്‍ ഉണ്ടായ വര്‍ഗീയകലാപത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് ഈ സംഭവം ഉണ്ടായത്