നിലവാരമുള്ള ബാറുകള്‍ തുറക്കണം: വി.ഡി സതീശന്‍

single-img
2 May 2014

satheesanvdനിലവാരമുളള ബാറുകള്‍ക്ക് അനുമതി നല്‍കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സമയമായെന്നും സതീശന്‍ പറഞ്ഞു. ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ ചിലതിന് നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. അങ്ങനെയുള്ള ബാറുകള്‍ അടച്ചുപൂട്ടണണമെന്നും സതീശന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യ നയത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെന്നത് ശരിയാണ്. ഒരാള്‍ മദ്യ വിരൂദ്ധനും മറ്റൊല്ലാവരും മദ്യ ലോബിയുടെ ആളെന്ന നിലപാടും ശരിയല്ലെന്നും സതീശന്‍ പറഞ്ഞു