മുഖ്യമന്ത്രിക്കു നേരെ ആക്രമണം; പ്രതികളായ സിപിഎം എംഎല്‍എമാര്‍ ഹാജരാകാതെ വിശദീകരണക്കുറിപ്പ് നല്കി
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കാറിനു നേരേ കല്ലെറിഞ്ഞു വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒന്നും രണ്ടും പ്രതികളായ സിപിഎം പയ്യന്നൂര്‍ എം്എല്‍.എ സി. കൃഷ്ണനും സിപിഎം ധര്‍മടം എംഎല്.എ കെ.കെ. നാരായണനും അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരായില്ല. പകരം തങ്ങളുടെ ഭാഗം വിശദീകരിച്ചുകൊണ്ടുള്ള കുറിപ്പ് ദൂതന്മാര് മുഖേന ഇരുവരും അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് ഡിവൈഎസ്പി കെ. സുദര്‍ശനു കൈമാറി.
ഇന്നലെ വൈകുന്നേരം ജില്ലാ പോലീസ് ആസ്ഥാനത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഓഫീസില്‍ ഹാജരാകാനാണ് എംഎല്‍എമാര്‍ക്കു നോട്ടീസ് നല്‍കിയിരുന്നത്. ഇതിനു പകരമായാണു കത്ത് നല്‍കിയത്.
ആറുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം തയാറാക്കി എന്നാണു മനസിലാക്കുന്നതെന്നും ഈ സാഹചര്യത്തില്‍ വസ്തുതകള്‍ മനസിലാക്കാനാണു ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നതു വിശ്വസിക്കാന്‍ പ്രയാസമുണെ്ടന്നും എംഎല്‍എമാരായ തങ്ങളെയും തങ്ങള്‍ പ്രതിനിധീകരിക്കുന്ന പാര്ട്ടിയെയുംകുറിച്ചു ജനങ്ങള്‍ക്കിടയില്‍ മോശമായ മതിപ്പ് ഉണ്ടാക്കുന്നതാണു നോട്ടീസെന്നും കുറിപ്പില്‍ പറയുന്നു.