രാജ്യം ഭരിക്കാന്‍ വേണ്ടത് 56 ഇഞ്ചിന്റെ നെഞ്ചല്ല, കരുണാര്‍ദ്ര ഹൃദയമാണെന്ന് പ്രിയങ്ക

single-img
28 April 2014

Priyanka-Gandhiകരുണാര്‍ദ്രമായ ഹൃദയമാണ്, അല്ലാതെ 56 ഇഞ്ചിന്റെ നെഞ്ചല്ല രാജ്യഗ ഭരിക്കാന്‍ വേണ്ടതെന്നു ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരേ വീണ്ടും പ്രിയങ്ക ഗാന്ധിയുടെ പ്രസ്ഥാവന. റായ്ബറേലിയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക.

ഇതു മഹാത്മാഗാന്ധിയുടെ രാജ്യമാണെന്നും ഹിന്ദു, മുസ്‌ലിം, സിക്ക്, ക്രിസ്ത്യന്‍, ദളിത്, ആദിവാസി ജനവിഭാഗങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടെന്നും വര്‍ഗീയശക്തികളില്‍നിന്ന് ഈ രാജ്യത്തെ രക്ഷിക്കണമെന്നും പ്രിയങ്ക റായ്‌ബേലിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.