ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തില്‍ ഒന്നേമുക്കാല്‍ ലക്ഷം പേര്‍ കരുതല്‍തടങ്കലില്‍

single-img
28 April 2014

Gujarat-Travel-Mapഗുജറാത്തില്‍ സ്വതന്ത്രവും സത്യസന്ധവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനു വേണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി 1,86,460 പേരെ കരുതല്‍ തടങ്കലില്‍.

തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രാദേശിക പോലീസിന്റെ സഹായത്തോടെയാണ് കരുതല്‍ അറസ്റ്റ് നടത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഏറ്റവും അപകടകാരികളായ 19,164 പേര്‍ അഹമ്മദാബാദില്‍ നിന്നുള്ളവരാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ഗുജറാത്തിലെ ആകെയുള്ള 26 സീറ്റുകളിലും ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ 48,736-ഓളം ലൈസന്‍സുള്ള ആയുധങ്ങളാണ് ജനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ സറണ്ടര്‍ ചെയ്തത്.